കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര: നേതാവിനെ നാളെ തിരഞ്ഞെടുക്കും

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം മെയ് 12 ബുധനാഴ്ച ചേരും.

യോഗത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും ശിവരാജ് പാട്ടിലും ചൊവാഴ്ച വൈകീട്ട് ഹൈദരാബാദിലെത്തും.

ഡോ. വൈ. എസ്. രാജശേഖര്‍ റെഡ്ഢിയെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും.

എന്നാല്‍ കോണ്‍ഗ്രസിന്റെ പതിവ് രീതി അനുസരിച്ച് അത്ര പെട്ടെന്ന് നേതാവിനെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യതയില്ല. ഇപ്പോള്‍ തന്നെ ആന്ധ്രാ കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ രാജശേഖര്‍ റെഡ്ഢിയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കസേര നോട്ടമിട്ടാണ് ഈ നീക്കം.

കോണ്‍ഗ്രസിന്റെ പതിവനുസരിച്ച് തീരുമാനം ഒടുവില്‍ ഹൈകമാണ്ടിന് വിടും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആയിരിയ്ക്കും ഒടുവില്‍ നേതാവിനെ തീരുമാനിയ്ക്കുക. കോണ്‍ഗ്രസ് ഒടുവില്‍ വിജയം നേടിയ അസമിലും പഞ്ചാബിലും ഇതാണ് സംഭവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X