കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര: കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ്-ടിആര്‍എസ് (തെലുങ്കാന രാഷ്ട്രീയ സമിതി) സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ഭരണകക്ഷിയായ തെലുങ്ക്ദേശം-ബിജെപി സഖ്യത്തിന് വന്‍തിരിച്ചടിയാണുണ്ടായത്.

294 അംഗ നിയമസഭയില്‍ 209 സീറ്റുകളാണ് കോണ്‍ഗ്രസ് സഖ്യം നേടിയത്. തെലുങ്ക്ദേശം-ബിജെപി സഖ്യത്തിന് ലഭിച്ചത് 49 സീറ്റുകള്‍ മാത്രമാണ്. മറ്റ് പാര്‍ട്ടികള്‍ 30 സീറ്റ് നേടി.

വോട്ടെണ്ണല്‍ പൂര്‍ത്തിയാവാത്ത നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ടിഡിപി-ബിജെപി സഖ്യം ഒരു സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. ഒരു സീറ്റില്‍ ലീഡ് മറ്റുള്ളവര്‍ക്കാണ്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗവര്‍ണര്‍ക്ക് രാജി നല്‍കി.

ആന്ധ്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍
മെയ് 11, 2004
1.25 പിഎം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ്-ടിആര്‍എസ് (തെലുങ്കാന രാഷ്ട്രീയ സമിതി) സഖ്യം കേവലഭൂരിപക്ഷം നേടി.

294 അംഗ മന്ത്രിസഭയില്‍ 174 സീറ്റ് കോണ്‍ഗ്രസ് സഖ്യം നേടി. 40 സീറ്റുകളില്‍ മാത്രമാണ് തെലുങ്ക്ദേശം-ബിജെപി സഖ്യത്തിന് വിജയിക്കാനായത്. മറ്റ് പാര്‍ട്ടികള്‍ 22 സീറ്റുകള്‍ നേടി. വോട്ടെണ്ണല്‍ നടന്നുവരുന്ന സീറ്റുകളില്‍ ഭൂരിഭാഗത്തിലും കോണ്‍ഗ്രസാണ് മുന്നില്‍.

ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഒരു ദശകത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം
മെയ് 11, 2004
12.25 പിഎം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ്-ടിആര്‍എസ് (തെലുങ്കാന രാഷ്ട്രീയ സമിതി) സഖ്യം വന്‍മുന്നേറ്റം നടത്തി. ഇതുവരെ ഫലം പ്രഖ്യാപിച്ച 129 സീറ്റുകളില്‍ 94 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് സഖ്യം ഭരണകക്ഷിയായ തെലുങ്ക്ദേശം-ബിജെപി സഖ്യത്തെ ബഹുദൂരം പിന്നിലാക്കി.

തെലുങ്ക്ദേശം-ബിജെപി സഖ്യത്തിന് 22 സീറ്റ് മാത്രമാണ് ഇതുവരെ ലഭിച്ചത്. മറ്റ് കക്ഷികള്‍ 13 സീറ്റ് നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നില്‍.

ആന്ധ്രയില്‍ കോണ്‍ഗ്രസ് മുന്നില്‍
മെയ് 11, 2004

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം വ്യക്തമായ ലീഡ് സ്ഥാപിച്ചു. ഒരു അട്ടിമറി വിജയത്തിലേക്കാണ് കോണ്‍ഗ്രസ് സഖ്യം നീങ്ങുന്നതെന്നാണ് സൂചന.

19 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്-ടിആര്‍എസ് സഖ്യം 16 സീറ്റും നേടി. തെലുങ്കുദേശം-ബിജെപി മുന്നിക്ക് ലഭിച്ചത് മൂന്ന് സീറ്റാണ്.

വോട്ടെണ്ണല്‍ നടക്കുന്ന സീറ്റുകളില്‍ 183 സീറ്റുകളിലും കോണ്‍ഗ്രസ്-ടിആര്‍എസ് സഖ്യമാണ് മുന്നില്‍. തെലുങ്കുദേശം-ബിജെപി സഖ്യത്തിന് 68 സീറ്റുകളില്‍ മാത്രമേ ലീഡുള്ളൂ.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുപ്പം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X