ഛപ്രയില്‍ വോട്ടെടുപ്പ് റദ്ദാക്കി, 31 ന് വീണ്ടും പോളിങ്ങ്
ദില്ലി: ബിഹാറിലെ ഛപ്ര ലോക്സഭാ മണ്ഡല ത്തില്‍ ഏപ്രില്‍ 26 ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. മെയ് 31 ന് വീണ്ടും അവിടെ വോട്ടെടുപ്പ് നടത്തും.
മേയ് പത്ത് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ തീരുമാനം അറിയിച്ചത്. ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും (ബി. ജെ.പി) തമ്മിലാണ് ഛപ്രയിലെ മത്സരം. ലാലുപ്രസാദ് മധേപ്പുര മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.
ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഛപ്രയില്‍വ്യാപകമായി പോളിങ്ങ്ബൂത്തുകള്‍ പിടിച്ചെടുക്കുകയും അക്രമം നടത്തുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍െറ നടപടി. കമ്മീഷന്‍െറ രണ്ടംഗ അന്വേഷണസംഘം ഛപ്രയില്‍പോയി നേരിട്ട് അന്വേഷണം നടത്തിയിരുന്നു. അവര്‍ നല്കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് റദ്ദാക്കുന്നതെന്ന് ഉപ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.എന്‍. ഝാ വാര്‍ത്താലേഖകരെ അറിയിച്ചു. ദൗര്‍ഭാഗ്യകരം എന്നാണ് ലാലു കമ്മീഷന്‍െറ തീരുമാനത്തെ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications