കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രി വാജ് പേയിയുമായി കൂടികാഴ്ച നടത്തി. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിലെ കക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിട്ടായിരുന്നു മേയ് 11 ചൊവാഴ്ച രാവിലെ നടന്ന ഈ കൂടികാഴ്ച എന്ന് കരുതുന്നു.

വിവിധ ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ എക്സിറ്റ് പോളുകളില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന കണ്ടെത്തലുകളും ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ട്. ത്രിശങ്കു പാര്‍ലമെന്റ് വന്നാല്‍ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങളും ചര്‍ച്ച ചെയ്തതായിട്ടാണ് അറിയുന്നത്.

ഉച്ചകഴിഞ്ഞ് ബിജെപി നേതാക്കളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് തൊട്ട് മുമ്പായി നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഈ ചര്‍ച്ചയിലും ത്രിശങ്കു പാര്‍ലമെന്റ് വന്നാല്‍ സ്വീകരിയ്ക്കേണ്ട പദ്ധതികള്‍ തന്നെയായിരിയ്ക്കും പ്രധാന ചര്‍ച്ചാ വിഷയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X