ചന്ദ്രബാബു നായിഡു രാജിവച്ചു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാജിവച്ചു. തിരഞ്ഞെടുപ്പില്‍ നായിഡുവിന്റെ മുന്നണി വന്‍ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.
ഉച്ചയോടെ രാജ്ഭവനിലെത്തിയാണ് നായിഡു ഗവര്‍ണര്‍ സുര്‍ജിത് സിഹ് ബര്‍ണാലയ്ക്ക് രാജി നല്‍കിയത്. അടുത്ത നിയമസഭയില്‍ സര്‍ഗ്ഗാത്മക പ്രതിപക്ഷമായി തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തിയ്ക്കുമെന്ന് നായിഡു പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷം സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ജനങ്ങള്‍ തെലുങ്ക് ദേശത്തെ തിരസ്കരിച്ചതില്‍ വിഷമം ഒന്നും തോന്നുന്നില്ല. രാജിയ്ക്ക് ശേഷം നായിഡു പറഞ്ഞു.












Click it and Unblock the Notifications