രാഷ്ട്രപതി വിദഗ്ധരുമായി ചര്‍ച്ച തുടങ്ങി
ദില്ലി: തൂക്ക് പാര്‍ലമെന്റായിരിക്കും നിലവില്‍വരികയെന്ന പ്രവചനങ്ങള്‍ പ്രബലമായിരിക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഭരണഘടനാ, നിയമ വിദഗ്ധരുമായി ചര്‍ച്ചകള്‍ തുടങ്ങി.
ഏതെങ്കിലും പാര്‍ട്ടിക്കോ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലുള്ള സഖ്യത്തിനോ കേവലഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് കലാം ഭരണഘടനാവിദഗ്ധരുമായി കൂടിയാലോചിക്കുന്നത്.
ഇത്തരം കൂടിയാലോചനകളുടെ ഭാഗമായി മെയ് 11 ചൊവാഴ്ച മുന്‍ അറ്റോണി ജനറല്‍ കെ. പരാശരന്‍ രാഷ്ട്രപതിഭവനിലെത്തി കലാമുമായി ചര്‍ച്ച നടത്തി. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റിസ് ജെ. എസ്. വര്‍മയുമായും രാഷ്ട്രപതി കൂടിയാലോചന നടത്തിയിരുന്നു.
ഇതിന് മുമ്പ് അവസാനമായി ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിയുണ്ടായത് 1999ലാണ്. അന്ന് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയുടെയും സഖ്യത്തിന്റെയും നേതാവെന്ന നിലയില്‍ എ. ബി. വാജ്പേയിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ ക്ഷണിച്ചത്. 264 എംപിമാരുടെ പിന്തുണയോടെ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് തെലുങ്കുദേശം ഇരുപക്ഷത്തും ചേരാത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ്. നാരായണനുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications