കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണി സര്‍ക്കാരിന് ധാരണ: സുര്‍ജിത്ത്

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു മുന്നണി സര്‍ക്കാരിനെ പിന്തുണക്കാന്‍ ഒരുക്കമാണെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് വ്യക്തമാക്കി.

മെയ് 11 ചൊവാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുര്‍ജിത്ത്. സോണിയയുമായുള്ള ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു.

അധികാരത്തില്‍ വരുന്നത് ഏതെങ്കിലും പാര്‍ട്ടിയുടെ സര്‍ക്കാരായിരിക്കില്ലെന്നും മുന്നണി സര്‍ക്കാരായിരിക്കും അധികാരത്തിലെത്തുന്നതെന്നും സുര്‍ജിത്ത് പറഞ്ഞു. കോണ്‍ഗ്രസിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നതിനാല്‍ അവരുടെ നേതൃത്വത്തിലായിരിക്കും സര്‍ക്കാര്‍.

അതേ സമയം സോണിയാഗാന്ധിയുടെ വിദേശജന്മ പ്രശ്നം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് സുര്‍ജിത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസും മുലായംസിംഗ് യാദവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസമാവില്ല. കോണ്‍ഗ്രസുമായി ഇടതുപാര്‍ട്ടികള്‍ക്കും പല വിയോജിപ്പുകളുമുണ്ട്. എന്നാല്‍ അതൊന്നും ഒന്നിച്ചുപോവുന്നതിന് തടസമാവില്ല. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം.

സര്‍ക്കാരിന് പുറത്തുനിന്നുകൊണ്ട് കോണ്‍ഗ്രസ് മറ്റ് എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത് പ്രായോഗികമാവില്ല. അനുഭവസമ്പന്നരായ നേതാക്കള്‍ എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളുണ്ടെന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാവില്ല- സുര്‍ജിത്ത് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X