വോട്ട് ചെയ്യാതിരിക്കാന്‍ എളവൂരില്‍ പൂജ
ആലുവ: തിരഞ്ഞെടുപ്പ് ദിനത്തില്‍ സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്താനായി പോവുമ്പോള്‍ നൂറുകണക്കിന് ഭക്തര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിലെത്തി.
ഭക്തരെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടുനിന്ന അപൂര്‍വമായ ചടങ്ങ് എളവൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്രം ക്ഷേമസമിതി സംഘടിപ്പിച്ചത്. സര്‍വൈശ്വരപൂജയും അഖണ്ഡനാമ ജപവും വോട്ടെടുപ്പ് ദിവസം ക്ഷേത്രത്തില്‍ നടന്നു.
എളവൂര്‍ തൂക്കം നിരോധിക്കുന്നതിന് ജില്ലാ അധികൃതരുമായി ഗൂഢോലോചന നടത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോടുള്ള പ്രതിഷേധമെന്ന നിലയിലാണ് വോട്ടെടുപ്പ് ദിനത്തില്‍ ക്ഷേത്രത്തില്‍ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്രം ക്ഷേമ സമിതി വ്യക്തമാക്കി.
ക്ഷേത്രത്തിലെ പൂജയിലും നാമജപത്തിലും പങ്കെടുക്കുന്നതിനായി ഒട്ടേറെ ഭക്തരെത്തി. കൂടുതലും സ്ത്രീകളായിരുന്നു. ഉച്ചയ്ക്ക് ഭക്തര്‍ക്കായി ക്ഷേത്രപരിസരത്ത് അന്നദാനവും നടത്തി.
വോട്ട് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ താക്കീത് ചെയ്തതായി ക്ഷേത്രസമിതി അധികൃതര്‍ വ്യക്തമാക്കി. വോട്ട് ചെയ്തില്ലെങ്കില്‍ റേഷന്‍ കാര്‍ഡുകളും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും റദ്ദാക്കുമെന്നായിരുന്നു ഭീഷണി.
പാറക്കടവ് പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ അറുന്നൂറിലേറെ ആളുകള്‍ വോട്ട് ചെയ്തില്ലെന്ന് സമിതി വൈസ് പ്രസിഡന്റ് എ. കെ. മോഹനന്‍ പറഞ്ഞു. കണ്ണൂക്കര, നെടുമ്പാശേരി പഞ്ചായത്തുകളിലെ കുറെയാളുകളും വോട്ട് ബഹിഷ്കരിച്ചു.












Click it and Unblock the Notifications