നായനാരുടെ നില ഗുരുതരം
ദില്ലി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍മുഖ്യമന്ത്രിയുമായ ഇ. കെ. നായനാരുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ദില്ലിയിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നായനാര്‍ക്ക് ഡയാലിസ് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡയാലിസിസ് നിര്‍ത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വീണ്ടും ഡയാലിസിസ് ചെയ്യാന്‍ തുടങ്ങി. രക്തപരിശോധന നടത്തിയതിന് ശേഷമാണ് വീണ്ടും ഡയാലിസിസ് തുടങ്ങിയത്.
ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന നായനാരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍പിള്ളയും ചൊവാഴ്ച സന്ദര്‍ശിച്ചു.
ഏപ്രില്‍ 25നാണ് നായനാരെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് പ്രമേഹവും വൃക്കരോഗവും ഹൃദ്രോഗവുമുണ്ട്.












Click it and Unblock the Notifications