കേരളത്തില്‍ 65 ശതമാനം പോളിംഗ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 65 ശതമാനം പോളിംഗ്.
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് മൂവാറ്റുപുഴയിലാണ്- 71 ശതമാനം. പോളിംഗ് ഏറ്റവ് കുറവ് കൊല്ലത്താണ്- 55 ശതമാനം. ഉപതിരഞ്ഞെടുപ്പ് നടന്ന വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ 72 ശതമാനം വോട്ട് രേഖപ്പെടുത്തി.
മറ്റ് ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ്നില- കാസര്‍കോട്- 68, കണ്ണൂര്‍- 71, വടകര- 67, കോഴിക്കോട്- 63, മഞ്ചേരി- 65, പൊന്നാനി- 65, ഒറ്റപ്പാലം- 69.5, പാലക്കാട്- 65.1, തൃശൂര്‍- 65, മുകുന്ദപുരം- 65, എറണാകുളം- 63.25, കോട്ടയം- 67, ഇടുക്കി- 62, ആലപ്പുഴ- 65, അടൂര്‍- 62.9, മാവേലിക്കര- 65, ചിറയിന്‍കീഴ്-62, തിരുവനന്തപുരം- 65.
കേരളത്തില്‍ ഇത്തവണ പോളിംഗ് കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 70.17 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
കേരളത്തില്‍ നാല് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം വോട്ടിംഗ് നടന്നില്ല. ഇവിടെ റീപോളിംഗ് നടത്തുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ അറിയിപ്പൊന്നും നടത്തിയിട്ടില്ല.












Click it and Unblock the Notifications