റീപോളിംഗിന് കളക്ടര്‍ ശുപാര്‍ശ ചെയ്തു
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഒരു ബൂത്തില്‍ റീപോളിംഗ് നടത്താന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശിക് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാര്‍ശ ചെയ്തു.
ചിറ്റൂര്‍ താലൂക്കിലെ എരുത്തിയാമ്പതി പഞ്ചായത്തിലെ 78-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടത്താനുള്ള ശുപാര്‍ശ. ഇവിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ തകരാറ് മൂലം രാവിലെ ഏഴിനും 10.45നും ഇടയില്‍ പോള്‍ ചെയ്ത 226 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നില്ല.
റീപോളിംഗ് നടത്തുന്നത് ബൂത്തിലെ എല്ലാ വോട്ടര്‍മാര്‍ക്കുമായിട്ടാണോ അല്ലെങ്കില്‍ 226 വോട്ടര്‍മാര്‍ക്ക് മാത്രമായിട്ടാണോ എന്ന കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കളക്ടര്‍ വ്യക്തമാക്കി.
തകരാറ് വന്ന യന്ത്രം മാറ്റി മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് പോളിംഗ് നടത്തിയത്. ഇതിനായി 45 മിനുട്ട് നേരം വോട്ടിംഗ് നിര്‍ത്തിവച്ചിരുന്നു.
യന്ത്രത്തിന് തകരാറുണ്ടെന്ന കാര്യം 10.45ന് മാത്രമാണ് പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടത്. രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ എണ്ണം അറിയാനായി പ്രിസൈഡിംഗ് ഓഫീസര്‍ 10.45ന് ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ പൂജ്യം എന്നാണ് കാണിച്ചത്.
ബൂത്തില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബൂത്ത് ഏജന്റുമാര്‍ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications