സ്ഫോടന കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതിയും കോട്ടമേട് എല്‍.എന്‍ വീഥി നിവാസിയുമായ ഉബൈദുര്‍ റഹ്മാന്‍ (30) ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചു.
അസുഖത്തിനായി ഡോക്ടര്‍ നല്‍കിയ പതിനഞ്ച് ഗുളികകള്‍ ഒരുമിച്ച് കഴിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സ്ഫോടന കേസിന്റെ വിചാരണ നീണ്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. ഇയാളെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications