മന്ത്രിസഭയില്‍ ചേരില്ല: കരുണാനിധി
ചെന്നൈ: കേന്ദ്രത്തില്‍ നിലവില്‍ വരുന്ന ഒരു സര്‍ക്കാരിലും ചേരില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി വ്യക്തമാക്കി.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രാമാണെന്നും ഡിഎംകെ ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടിവും തന്റെ തീരുമാനം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൂക്കുപാര്‍ലമെന്റാണ് ഉണ്ടാവുന്നതെങ്കില്‍ തീരുമാനങ്ങള്‍ അപ്പോള്‍ കൈകൊള്ളും. ഏതായാലും എന്‍ഡിഎയിലേക്ക് തിരിച്ചുപോവില്ല. മൂന്നാം മുന്നണിക്ക് യാതൊരു സാധ്യതയുമില്ല.
മധുരയില്‍ വച്ച് മെയ് ഒന്നിന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും സുര്‍ജിത്തുമായുള്ള കൂടിക്കാഴ്ച അന്നത്തെ ചര്‍ച്ചയുടെ തുടര്‍ച്ചയാണ്- കരുണാനിധി പറഞ്ഞു.


Click it and Unblock the Notifications