പ്രധാനമന്ത്രിയാവാനില്ല: മുലായംസിംഗ്
ദില്ലി: പ്രധാനമന്ത്രിയാവാനോ ഉപപ്രധാനമന്ത്രിയാവാനോ താനില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ് പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് എസ്. ജയപാല്‍റെഡ്ഢിയും സന്നിഹിതനായിരുന്നു.
ആദ്യം കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയട്ടെ- കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍സമാജ്വാദി പാര്‍ട്ടിയുടെ നിലപാടിനെ സംബന്ധിച്ച് മുലായം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ സമാജ്വാദി പാര്‍ട്ടി ഒരു നിലപാടുമെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥിരതയുള്ളതും മതേതരവുമായ ഒരു സര്‍ക്കാരിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുന്നത്.
സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു വാര്‍ത്താലഖകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
തൂക്കുപാര്‍ലമെന്റാണ് ഉണ്ടാവുന്നതെങ്കില്‍ എന്‍ഡിഎയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ മുലായം എന്‍ഡിഎയില്‍ ചേരുമോ എന്ന ചോദ്യം തന്നോടുള്ള അധിക്ഷേപമാണെന്ന് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷെം എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഭാവികാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications