Get Updates
Get notified of breaking news, exclusive insights, and must-see stories!

സുര്‍ജിത്തിന് വീണ്ടും സൂത്രധാരന്റെ വേഷം

ദില്ലി: ഒരു ത്രിശങ്കു പാര്‍ലമെന്റിനാണ് സാധ്യതയെന്ന നിഗമനം പ്രബലമായിരിക്കെ എന്‍ഡിഎയ്ക്ക് ബദലായ ഒരു മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിനെ കേന്ദ്രീകരിച്ചാണ്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ എന്‍ഡിഎ ഇതര കക്ഷികളെ ഏകോപിപ്പിക്കുന്നതിനുള്ള കണ്ണിയായി മാറിയിരിക്കുകയാണ് സുര്‍ജിത്ത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സുര്‍ജിത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളുടെ സൂത്രധാരന്റെ റോളിലാണ് ഇപ്പോള്‍. 96ല്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴും സുര്‍ജിത്തായിരുന്നു അതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന നേതാവ്. ഇത്തവണയും ദില്ലിയിലെ സുര്‍ജിത്തിന്റെ വീട്ടിലാണ് ഭാവിസര്‍ക്കാരിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്.

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനം പ്രബലമായിരിക്കെ വിവിധ എന്‍ഡിഎ ഇതര കക്ഷികളുടെ നേതാക്കള്‍ സുര്‍ജിത്തുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെയ് 11 ചൊവാഴ്ച നടന്ന ചര്‍ച്ചക്ക് ശേഷം ബുധനാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിംഗ് യാദവ് സുര്‍ജിത്തുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തി. ചര്‍ച്ച തുടങ്ങിയതിന് ശേഷം കോണ്‍ഗ്രസ് നേതാവ് ജയപാല്‍റെഡ്ഢിയും സുര്‍ജിത്തിന്റെ വീട്ടിലെത്തി.

ചൊവാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും എന്‍സിപി നേതാവ് ശരത്പവാറും സുര്‍ജിത്തുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ മുന്‍പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ സുര്‍ജിത്തുമായി അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനും തന്ത്രപരമായി സുര്‍ജിത്ത് നീക്കം നടത്തുന്നുണ്ട്. സോണിയാഗാന്ധിയുടെ വിദേശജന്മം പ്രശ്നമാവുമെന്നതിനാല്‍ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം ഈ നീക്കത്തിന്റെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+