Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചേക്കും

ദില്ലി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി സര്‍ക്കാരിന് രൂപം നല്‍കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സോണിയാഗാന്ധിക്കു പകരം മറ്റൊരു നേതാവിനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചേക്കും.

മുന്‍ധനകാര്യമന്ത്രി മന്‍മോഹന്‍സിംഗിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ചേരാനും പിന്തുണക്കാനും സാധ്യതയുള്ള മിക്ക പാര്‍ട്ടികള്‍കള്‍ക്കും സ്വീകാര്യമായ പേരാണ് മന്‍മോഹന്‍സിംഗിന്റേതെന്നതാണ് അദ്ദേഹം പ്രധാനമന്ത്രിയായി നിര്‍ദേശിക്കപ്പെടാന്‍ കാരണം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പ്രധാനമന്ത്രിയായി മന്‍മോഹന്‍സിംഗിന്റെ പേര് നിര്‍ദേശിച്ചുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് നേതാക്കളും സോണിയക്ക് പകരം മറ്റൊരാളെ പ്രധാനമന്ത്രിയാക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു മുന്നണി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സോണിയയെ ഉയര്‍ത്തിക്കാട്ടിയാല്‍ മുലായംസിംഗ് യാദവ്, ശരത്പവാര്‍ തുടങ്ങിയ നേതാക്കള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവിനെ പ്രധാനമന്ത്രിയാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് ആലോചന നടത്തുന്നത്.

എല്ലാ പ്രാദേശിക പാര്‍ട്ടികളും ഡോ. മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതിനോട് യോജിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതുകൊണ്ട് പ്രാദേശിക പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദേശം അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതിനെ സോണിയ എതിര്‍ക്കാനിടയില്ലെങ്കിലും മന്‍മോഹന്‍സിംഗ് നയിക്കുന്ന സര്‍ക്കാരില്‍ സോണിയയുടെ സ്ഥാനമെന്തായിരിക്കും എന്ന ചോദ്യം അവശേഷിക്കുന്നു.

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിതമായ വന്‍വിജയത്തെ തുടര്‍ന്ന് പല പ്രാദേശികപാര്‍ട്ടികളും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. സമാനമനസ്ഥിതിയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ സോണിയയുടെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയും കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി എ.കെ. ആന്റണിയും ദില്ലിയിലെത്തിയിട്ടുണ്ട്.

നാഷണല്‍ കോണ്‍ഫറന്‍സ്, ഹരിയാന വികാസ് പാര്‍ട്ടി, അസം ഗണപരിഷത്ത്, ജനതാദള്‍ (എസ്) തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. പ്രധാന നേതാക്കളായ മുലായംസിംഗ് യാദവ്, മായാവതി, ശരത്പവാര്‍ എന്നിവരുമായി സോണിയയോ അവരുടെ ഉപദേശകരോ ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+