Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതയില്‍ ഉപഗ്രഹാധിഷ്ഠിത വിദ്യാഭ്യാസ ശൃംഖല

കൊച്ചി: അമൃത വിശ്വവിദ്യാപീഠവും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും (ഐ.എസ്.ആര്‍.ഒ.) ചേര്‍ന്ന് നടപ്പിലാക്കുന്ന ഉപഗ്രഹാധിഷ്ഠിത വിദ്യാഭ്യാസ ശൃംഖല മെയ് 15ന് ഉദ്ഘാടനം ചെയ്യും.

പുതിയ ദശകത്തിനായുള്ള അമൃത-ഐഎസ്ആര്‍ഒ ഉപഗ്രഹാധിഷ്ഠിത വിദ്യാഭ്യാസ ഗവേഷണ ശൃംഖല എന്നാണ് ഈ പുതിയ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. അമൃത സര്‍വകലാശാലയുടെ അമൃതപുരി (കൊല്ലം), കോയമ്പത്തൂര്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ കാമ്പസുകളെ ശൃംഖല വഴി ബന്ധിപ്പിക്കും.

എച്ച്പി ഇന്ത്യ, കോഗ്നിസന്റ് ടെക്നോളജി സൊലൂഷന്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, കാഡെന്‍സ്, ഹീറോ ഹോണ്ട മോട്ടോര്‍സ്, അശോക് ലെയ്ലാന്റ്, ഡാക്സ് നെറ്റ്വര്‍ക്സ് എന്നിവയുടെ സഹായത്തോടെയാണ് ശൃംഖല യാഥാര്‍ഥ്യമാക്കിയത്.

മെയ് 15ന് സാറ്റലൈറ്റ് ബന്ധത്തിലൂടെ വിവിധ അമൃത കാമ്പസുകളിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാതാ അമൃതാനന്ദമയി ശൃംഖലക്ക് തുടക്കമിടും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പത്മഭൂഷണ്‍ ജി. മാധവന്‍നായര്‍ ശൃംഖല ഉദ്ഘാടനം ചെയ്യും. മോഹന്‍നാരായണന്‍, സിടിഎസ് വൈസ് പ്രസിഡന്റ് വൈദ്യനാഥന്‍, ടിസിഎസ് വൈസ് പ്രസിഡന്റ് ജയരാമകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

കോയമ്പത്തൂര്‍ കാമ്പസില്‍ ശാസ്ത്ര-സാങ്കേതികവകുപ്പ് സെക്രട്ടറി വി. എസ്. രാമമൂര്‍ത്തി, ഹീറോ ഹോണ്ട ചെയര്‍മാന്‍ ബ്രിജ്മോഹന്‍ലാല്‍, നെറ്റ്സ്കാലര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. വി. ജഗദീഷ്, അശോക് ലെയ്ലാന്റ് അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ് വിഭാഗം തലവന്‍ അരവിന്ദ് ഭരദ്വാജ്, കാഡെന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹനുമാന്‍ സിംഗ് എന്നിവര്‍ അഭിസംബോധന ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+