കേരളത്തിലെ ഫലങ്ങള്‍ 12 മണിയോടെ
തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെയും അന്തിമഫലങ്ങള്‍ വോട്ടെണ്ണല്‍ നടയ്ക്കുന്ന മെയ് 13 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അറിയാനാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പി. ജെ. തോമസ് അറിയിച്ചു.
ആദ്യ ലീഡ്നില രാവിലെ എട്ടരയോടെ അറിയാനാവും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായി.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 10 ടേബിളുകള്‍ വീതമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിനോടും അനുബന്ധിച്ച് മീഡിയാ സെന്ററുകള്‍ സ്ഥാപിക്കും.












Click it and Unblock the Notifications