സോക്സിനുള്ളില്‍ പണവുമായി മദനിയെ കാണാനെത്തിയയാള്‍ അറസ്റില്‍
കോയമ്പത്തൂര്‍: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദ്നിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ എത്തിയ യുവാവ് പൊലീസ് പിടിയിലായി. സോക്സിനുള്ളില്‍ പണം സൂക്ഷിച്ചിരുന്നതാണ് പൊലീസ് അറസ്റ് ചെയ്യാന്‍ കാരണമായത്.
കൊല്ലം ജില്ലയിലെ ആര്യങ്കാവ് സ്വദേശി സിറാജിനെയാണ് പൊലീസ് അറസ്റ് ചെയ്തത്.അയ്യായിരം രൂപ സോക്സിനുള്ളില്‍ മറച്ചു വച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. റെയിസ് കോഴ്സ് പോലീസ് യുവാവിനെ ചോദ്യം ചെയ്യുകയാണ്. മദനിയുടെ വയ്പ്പുകാല്‍ മാറ്റി പുതിയത് ഘടിപ്പിക്കുതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ സംഘം ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications