നായനാരുടെ നില മെച്ചപ്പെട്ടു
ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ നില മെച്ചപ്പെട്ടു.
നായനാരുടെ ഹൃദയത്തിന്റെയും വൃക്കയുടെയും നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നായനാരുടെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് നിയന്ത്രണാധീനമാണ്. നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മരുന്നിന്റെ അളവ് കുറച്ചിട്ടുണ്ട്. രക്തസമ്മര്‍ദം നിയന്ത്രണാധീനമായതിന് ശേഷം അദ്ദേഹത്തിന് ഡയാലിസിസ് നല്‍കുന്നുണ്ട്. ഇപ്പോഴും അദ്ദേഹം തീവ്രപരിചരണവിഭാഗത്തിലാണ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നായനാരെ കഴിഞ്ഞ വ്യാഴാഴ്ച അടിയന്തിര ആഞ്ജിയോപ്ലാസ്റിക്ക് വിധേയമാക്കിയിരുന്നു. ഹൃദയവാള്‍വിലെ തടസം നീക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications