ബിഷപ്പിന്റെ സ്ഥാനാരോഹണം മെയ് 15ന്
മാനന്തവാടി: സീറോ മലബാര്‍ സഭയുടെ മാനന്തവാടി അതിരൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ഫാ. ജോസ് പൊരുന്നേടത്തിന്റെ സ്ഥാനാരോഹണം മെയ് 15ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
മാനന്തവാടിക്ക് സമീപമുള്ള ദ്വാരക പാസ്ററല്‍ കേന്ദ്രത്തില്‍ പ്രത്യേകമായുണ്ടാക്കിയ വേദിയില്‍ വച്ചാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നതെന്ന് അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. ജോര്‍ജ് ഞേറക്കാട്ടില്‍ അറിയിച്ചു.
സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി കര്‍ദിനാള്‍ വിതയത്തില്‍ പുതിയ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂംകുഴി, തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമട്ടം എന്നിവര്‍ ആര്‍ച്ച് ബിഷപ്പിനെ ചടങ്ങുകളില്‍ സഹായിക്കും.
പുതിയതായി സ്ഥാനമേല്‍ക്കുന്ന ബിഷപ്പിനെ ഉച്ചയ്ക്ക് 1.30ന് ഘോഷയാത്രയായി വേദിയിലേക്ക് കൊണ്ടുവരും.
മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോര്‍ജ് വലിയമട്ടം, മോണ്‍ ജോര്‍ജ് ഞേറക്കാട്ട് എന്നിവര്‍ മതപ്രബോധനം നടത്തും. ബിഷപ്പുമാരും പ്രമുഖവ്യക്തികളും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും.
ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും രൂക്ഷമായ വരള്‍ച്ചയും കണക്കിലെടുത്ത് ചടങ്ങുകള്‍ ലളിതമാക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി.












Click it and Unblock the Notifications