കേരളത്തില്‍ പോളിംഗ് 71.46 ശതമാനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.46 ശതമാനം പേരാണ് വോട്ടുചെയ്തതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് വിഭാഗം വ്യക്തമാക്കി.
കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്തത്- 79.04 ശതമാനം. കുറവ് എറണാകുളത്തും-61.24
99 ലേതിനേക്കാള്‍ 1.27 ശതമാനം കൂടുതലാണ് സംസ്ഥാനത്ത് ഇക്കുറി പോളിംഗ്. 1999 ല്‍ 70.19 ശതമാനമായിരുന്ന പോളിംഗ്. 99നെ അപേക്ഷിച്ച് കൂടുതല്‍ വര്‍ധനയുണ്ടായത് ശക്തമായ ത്രികോണമത്സരം നടന്ന മൂവാറ്റുപുഴയിലാണ്. 99 ല്‍ 67.86 ശതമാനം പേരാണ് ഇവിടെ വോട്ടുചെയ്തതെങ്കില്‍ ഇക്കുറി അത് 75.71 ശതമാനമായി ഉയര്‍ന്നു. വീറുറ്റ ത്രികോണമത്സരം നടന്ന തിരുവനന്തപുരത്തും വോട്ടിംഗ് നിലവാരം ഉയര്‍ന്നു. 99 ല്‍ 63.18 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. ഇക്കുറി അത് 68.64 ശതമാനമായി. വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ 79.14 ശതമാനം പോളിംഗ് നടന്നു.












Click it and Unblock the Notifications