കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്ണാമടയില്‍ വീണ്ടുംവോട്ടെടുപ്പില്ല

  • By Staff
Google Oneindia Malayalam News

പാലക്കാട്: ഇലക്ട്രോണിക്ക് വോട്ടിങ്ങ് യന്ത്രത്തിലെ തകരാറുമൂലം പോള്‍ ചെയ്ത 226 വോട്ടുകള്‍ കാണാതായ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ വണ്ണാമട ബൂത്തില്‍ വീണ്ടുംവോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്കിയില്ല.

ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട എരുത്തേമ്പതി പഞ്ചായത്തിലെ വണ്ണാമട 78-ാം നമ്പര്‍ ബൂത്തില്‍ തിങ്കളാഴ്ച 10.30 വരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം അറിയാന്‍ ഇലക്ട്രോണിക്ക് യന്ത്രം അമര്‍ത്തിയപ്പോള്‍ പൂജ്യം എന്നുതെളിഞ്ഞതോടെയാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. 226 പേര്‍ അവിടെ വോട്ടുചെയ്തിരുന്നു.

വോട്ടിങ്ങ്യന്ത്രത്തിലെ തകരാറു കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിച്ചെങ്കിലും നേരത്തെ വോട്ടുചെയ്തവര്‍ക്ക് ഒരവസരംകൂടി നല്കുന്നതിന് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് എല്ലാ കക്ഷികളിലുംപെട്ടവര്‍ ആവശ്യപ്പെട്ടു. വണ്ണാമടയില്‍ വീണ്ടുംവോട്ടെടുപ്പ് നടത്തണമെന്ന് ജില്ലാകളക്ടര്‍ സഞ്ജിവ് കൗശിക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വഴി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ശുപാര്‍ശ അയയ്ക്കുകയും ചെയ്തു.

അതേസമയം, ഇലക്ട്രോണിക്ക് വോട്ടിങ്ങ്യന്ത്രം കേടായെങ്കിലും വോട്ടെണ്ണുമ്പോള്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയവോട്ട് തെളിഞ്ഞേക്കാമെന്ന് ജില്ലാകളക്ടര്‍ സഞ്ജീവ് കൗശിക് പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X