കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടിക്കുന്നില്‍ തോറ്റാല്‍ ക്ഷീണമില്ല: യൂത്ത്ഫ്രണ്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടൂര്‍ ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തോറ്റാല്‍ കേരള കോണ്‍ഗ്രസ് ബിക്ക് അത് ക്ഷീണമാവില്ലെന്ന് യൂത്ത് ഫ്രണ്ട് (ബി) ഭാരവാഹികള്‍ വ്യക്തമാക്കി.

മെയ് 12 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂത്ത് ഫ്രണ്ട് (ബി) ഭാരവാഹികള്‍.

മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ വഴിയില്‍ തടയുമെന്ന് പറയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ കോണ്‍ഗ്രസിനും മന്ത്രിമാര്‍ ഉണ്ടെന്ന് ഓര്‍ക്കണം.

കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി 1999ലും അതിന് മുമ്പും കേരള കോണ്‍ഗ്രസ് (ബി) ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പിള്ളയുടെ സഹായം തനിക്ക് ആവശ്യമില്ലെന്ന് പിന്നീട് പത്രപ്രസ്താവനയിറക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ് ചെയ്തത്.

കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് രണ്ടു വര്‍ഷം മുമ്പുതന്നെ കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X