Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയക്കു മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: വിദേശ പോരാളികളെ ഇറാക്കിലേക്ക് കടക്കുന്നതിന് സഹായിക്കുന്നുവെന്നും കൂട്ടനാശത്തിന് ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നും ആരോപിച്ച് യുഎസ് സിറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി.

യുഎസ് സിറിയയിലേക്ക് മരുന്നും ഭക്ഷണവും ഒഴികെയുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിരോധിക്കുകയും സിറിയന്‍ പൗരന്‍മാരുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു. സിറിയന്‍ വിമാനങ്ങള്‍ യുഎസില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സിറിയ തീവ്രവാദി സംഘടനകളെ പിന്തുണക്കുന്നുവെന്നും ലെബനണിലെ സൈനിക സാന്നിധ്യം തുടരുന്നുവെന്നും കൂട്ടനാശത്തിന് ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നും ഇറാക്കിന്റെ പുനര്‍നിര്‍മാണത്തിനുള്ള അന്താരാഷ്ട്രശ്രമങ്ങള്‍ക്ക് തുരക്കം വയ്ക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആരോപിച്ചു.

സിറിയയുടെ അസ്വീകാര്യമായ നിലപാട് മാറ്റുന്നതിന് പല മാസങ്ങള്‍ നടത്തിയ നയതന്ത്രശ്രമങ്ങള്‍ക്കു ശേഷമാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേ സമയം ഉപരോധനം ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം അനീതിയാണെന്നും ഉപരോധം സിറിയയെ ഒരു തരത്തിലും ബാധിക്കില്ലെന്നും സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ നാജോ ഒട്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+