കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വെള്ളിയാഴ്ച
ദില്ലി: തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭാവിതന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മെയ് 14 വെള്ളിയാഴ്ച യോഗം ചേരും.
നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചു.
സഖ്യകക്ഷികളുമായും സമാനമനസ്ഥിതിയുള്ള എന്‍ഡിഎ ഇതര മതേതര കക്ഷികളുമായും ചര്‍ച്ച നടത്തുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയെ ഔപചാരികമായി ചുമതലപ്പെടുത്തിയേക്കും.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും കോണ്‍ഗ്രസിലും സഖ്യകക്ഷികളിലും വിശ്വാസമര്‍പ്പിച്ചതായും അഹമ്മദ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications