ഡിഎംകെയും എസ്പിയും നിര്‍ണായകശക്തികളാവും
ദില്ലി: ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ലീഡ് തുടരുകയാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാജ്വാദി പാര്‍ട്ടിയുടെയും ഡിഎംകെയുടെയും നിലപാട് നിര്‍ണായകമാവും.
തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 40 സീറ്റുകളിലാണ് മുന്നേറുന്നത്. മുലായംസിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ 33 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു.
സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനോട് യോജിപ്പില്ലെന്ന് മുലായം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ പ്രധാനമന്ത്രിയാക്കുകയാണെങ്കില്‍ മാത്രമേ മുലായം കോണ്‍ഗ്രസിനെ പിന്തുണക്കാനിടയുള്ളൂ.












Click it and Unblock the Notifications