Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം നഷ്ടപ്പെട്ട് ജയലളിത

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മുഖം നഷ്ടപ്പെടുത്തുന്ന ജനവിധിയായിരുന്നു തമിഴ്നാട്ടില്‍ നിന്നുണ്ടായത്. 33 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരൊറ്റ സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ലെന്നത് ഒരു പക്ഷേ ജയലളിതയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമായിരിക്കാം.

ഏറെ പ്രതീക്ഷയോടെ ബിജെപിയും ജയലളിതയും ഉറ്റുനോക്കിയിരുന്ന എഐഎഡിഎംകെ- ബിജെപി എല്ലാ സീറ്റുകളിലും ദയനീയമായി തോറ്റു.

1996ലെ തിരഞ്ഞെടുപ്പിലേതിന് സമാനമായ ഫലമാണ് ഇത്തവണയുണ്ടായത്. 1996ല്‍ നിന്നും വ്യത്യസ്തമായി ഡിഎംകെയോടൊപ്പം ഇത്തവണ കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളുണ്ട്.

ആകെയുള്ള 40 സീറ്റുകളില്‍ 29 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡിഎംകെ സഖ്യത്തിനാണ് എല്ലാ സീറ്റും. ഡിഎംകെ 12 സീറ്റിലും കോണ്‍ഗ്രസ് ഏഴിലും പിഎംകെ മൂന്നിലും സിപിഎമ്മും സിപിഎയും രണ്ടു വീതം സീറ്റുകളിലും മുസ്ലിം ലീഗ് ഒന്നിലും വിജയിച്ചു. 11 സീറ്റുകളില്‍ ഡിഎംകെ സഖ്യത്തിന് വ്യക്തമായ ലീഡുണ്ട്.

മുന്‍ധനകാര്യമന്ത്രി പി. ചിദംബരം ജയിച്ച നേതാക്കളില്‍ ഉള്‍പ്പെടുന്നു. എഐഎഡിഎംകെ- ബിജെപി സഖ്യത്തിന്റെ പല നേതാക്കളും തോറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+