സോണിയാഗാന്ധിക്ക് പിന്തുണ: ലാലു
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കുമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് പറഞ്ഞു.
ക്വീന്‍ മേക്കറുടെ ജോലി താന്‍ നിര്‍വഹിക്കുമെന്നാണ് സോണിയാഗാന്ധിക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ച് ലാലു പറഞ്ഞത്.
സോണിയാഗാന്ധി പ്രധാനമന്ത്രിയാവാന്‍ ഒരുക്കമല്ലെങ്കില്‍ മതേതര സഖ്യം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് നേതാവിനെ തീരുമാനിക്കും. സംസ്ഥാന രാഷ്ട്രീയം വിട്ട് കേന്ദ്രമന്ത്രിയാവുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ദിവസം താന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നായിരുന്നു ലാലുവിന്റെ മറുപടി. എന്നാല്‍ ഇത്തവണ താന്‍ മന്ത്രിപദം സ്വീകരിക്കില്ല.
ഗുജറാത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ബിജെപി പിഴയൊടുക്കേണ്ടതുണ്ടെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ലാലു പറഞ്ഞു.












Click it and Unblock the Notifications