കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്ക് ഇനി അഗ്നിപരീക്ഷ

  • By Staff
Google Oneindia Malayalam News

അധികാരത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചുകൊണ്ട് തന്റെ പ്രധാനജീവിതദൗത്യം സോണിയാഗാന്ധി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമോ എന്നറിയാന്‍ ഇന്ത്യയും ലോകവും കാത്തിരിയ്ക്കുകയാണ്.

വിദേശിയെ പ്രധാനമന്ത്രിയാക്കരുതെന്ന ബിജെപിയുടെ പ്രചാരവേല എന്തായാലും തിരഞ്ഞെടുപ്പില്‍ വിജയം കണ്ടില്ല. കോണ്‍ഗ്രസും സിപിഎമ്മും ബിഎസ്പിയും ആര്‍ജെഡിയും എല്ലാം സോണിയയുടെ നേതൃത്വത്തെ അംഗീകരിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ നിലയില്‍ സോണിയ തന്നെ പ്രധാമന്ത്രി പദത്തില്‍ വന്നേയ്ക്കാം. ഇനി പ്രധാനമന്ത്രിയായില്ലെങ്കിലും അവര്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കയ്യാളുക.

കഴിഞ്ഞുപോയ നാളുകളേക്കാള്‍ വരാനിരിയ്ക്കുന്ന നാളുകളാണ് സോണിയയെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാകാന്‍ പോകുന്നത്. അവര്‍ വലിയ വെല്ലുവിളികളിലൂടെ കടന്നുപോകാനിരിയ്ക്കുന്നു. ഇന്ത്യയുടെ ഭാവി അവര്‍ എങ്ങിനെ കരുപ്പിടിപ്പിയ്ക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സോണിയയുടെ ഭാവി.

വിദേശിയല്ല, ഇന്ത്യയുടെ മരുമകള്‍ തന്നെയാണെന്ന് തെളിയിക്കാനുള്ള അവസരമാണ് സോണിയയ്ക്ക് കൈവന്നിരിയ്ക്കുന്നത്. ഇറ്റലിയിലെ ടുറിനടുത്തുള്ള ഒര്‍ബസ്സാനോ നഗരത്തില്‍ ജനിച്ച സോണിയ മെയ്നോ എന്ന ഇറ്റലിക്കാരിയല്ല, ഗാന്ധികുടുംബത്തിലെ മരുമകളായ സോണിയാഗാന്ധിയാണ് താനെന്നാണ് സോണിയ തെളിയിയ്ക്കേണ്ടത്.

ഇന്ത്യ അവരുടെ ഭാവിയിലെ ചുവടുവയ്പുകള്‍ക്ക് കാതോര്‍ക്കുകയാണ്. എന്തായാലും സോണിയയുടെ വിജയത്തോടെ, രാഹുലിന്റെ വിജയത്തോടെ ഇന്ത്യയില്‍ ഗാന്ധി കുടുംബത്തിന് പ്രധാന്യമേറിയിരിക്കുന്നു. ഗാന്ധി കുടുംബവാഴ്ച ഇന്ത്യയുടെ ഹൃദയത്തില്‍ കൂടുതല്‍ ശക്തമായി വേരൂന്നുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X