തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം എല്ലാ സീറ്റിലും മുന്നില്‍
ചെന്നൈ: തമിഴ്നാട്ടിലെ ആദ്യലീഡ്നില പുറത്തുവന്നപ്പോള്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം ആകെയുള്ള 40 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഡിഎംകെ നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, ടി. ആര്‍. ബാലു എന്നിവര്‍ മുന്നിട്ടുനില്‍ക്കുന്ന സ്ഥാനാര്‍ഥികളില്‍ പെടുന്നു.
നാഗര്‍കോവില്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പോണ്‍ രാധാകൃഷ്ണന്‍ സിപിഎം സ്ഥാനാര്‍ഥിയേക്കാള്‍ 20,000ല്‍പരം വോട്ടുകള്‍ക്ക് പിന്നിലാണ്. മധുരയില്‍ ജനതാ പാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രഹ്മണ്യ സ്വാമി മൂന്നാം സ്ഥാനത്താണ്. സിപിഎം സ്ഥാനാര്‍ഥി മോഹനാണ് ഇവിടെ ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications