ഒടുവില്‍ 13 ബിജെപിക്കും നിര്‍ഭാഗ്യമായി
ദില്ലി: 13 നിര്‍ഭാഗ്യത്തിന്റെ അക്കമാണെന്നാണ് വിശ്വാസമെങ്കിലും ബിജെപിക്കും പ്രധാനമന്ത്രി എ. ബി. വാജ്പേയിക്കും അത് ഭാഗ്യത്തിന്റെ അക്കമായിരുന്നു. എന്നാല്‍ മെയ് 13 ബിജെപിക്കും നിര്‍ഭാഗ്യത്തിന്റെ അക്കമാണ് 13 എന്ന് തെളിയിച്ചു.
ബിജെപി ആദ്യമായി അധികാരത്തിലെത്തിയ 1996ല്‍ വാജ്പേയിയുടെ സര്‍ക്കാര്‍ 13 ദിവസമാണ് ഭരിച്ചത്. 1998ല്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ 13 മാസം പൂര്‍ത്തിയാക്കി. 1999ല്‍ 13-ാം ലോക്സഭയില്‍ ഒക്ടോബര്‍ 13നാണ് വാജ്പേയി പ്രധാനമന്ത്രിയായി അധികാരമേറ്റത്.
മൂന്നാം തവണയും വാജ്പേയി പ്രധാനമന്ത്രിയായതോടെ ബിജെപി നേതാക്കള്‍ 13ന്റെ മാന്ത്രികതയെ പ്രകീര്‍ത്തിച്ചുതുടങ്ങി. ഇനി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത് കുറഞ്ഞത് 13 വര്‍ഷമായിരിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു.
മെയ് 13നാണ് ഇത്തവണത്തെ വോട്ടെണ്ണലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഭാഗ്യം തങ്ങളെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം.
ബിജെപി വന്‍നേട്ടമായി അവകാശപ്പെടുന്ന പൊഖ്രാനിലെ അണുസ്ഫോടനം 1998 മെയ് 11നും 13നുമായിരുന്നു. എന്നാല്‍ 2004 മെയ് 13 ബിജെപിക്കെതിരായ ജനവിധിയുടെ സ്ഫോടനത്തിനാണ് സാക്ഷ്യം വഹിച്ചത്.












Click it and Unblock the Notifications