കേരളത്തില്‍ 18+1+1
തിരുവനന്തപുരം: കേരളത്തില്‍ 20 സീറ്റുകളില്‍ 18 സീറ്റുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടി. ഐക്യമുന്നണി ഒരു സീറ്റും ദേശീയ ജനാധിപത്യ മുന്നണി ഒരു സീറ്റും നേടി.
സി പി എം 14 സീറ്റും സി പി ഐ മൂന്ന് സീറ്റും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജനതാ ദള്‍ സെക്യുലറും ഓരോ സീറ്റുമാണ് നേടിയത്. സി പി എം ന്റെ എറണാകുളം, ആലപ്പുഴ സ്ഥാനാര്‍ത്ഥികള്‍ സി പി എം സ്വതന്ത്രന്മാരായാണ് മത്സരിച്ചത്.
കേരളത്തില്‍ ആദ്യമായി ബി ജെ പി മുന്നണിയിലെ ഒരാള്‍ വിജയം കണ്ടു. ദേശീയ ജനാധിപത്യ സഖ്യത്തിലെ അംഗമായ ഐഎഫ്ഡിപി യിലെ മുന്‍ കേന്ദ്ര മന്ത്രി പി. സി. തോമസാണ് മൂവാറ്റുപുഴയില്‍ നിന്ന് വിജയിച്ച് ചരിത്രം കുറിച്ചത്.
ഐക്യമുന്നണിയ്ക്ക് കിട്ടിയ ഏക സീറ്റ് പൊന്നാനി ആണ്. ഇവിടെ മുസ്ലിം ലീഗിന്റെ ഇ. അഹമ്മദാണ് വിജയിച്ചത്.
ഇടതുമുന്നണി
സി പി എം എം പി മാര്‍
1. ചിറയിന്‍കീഴ്-വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം.)
2. കൊല്ലം-പി.രാജേന്ദ്രന്‍ (സി.പി.എം.)
3. മാവേലിക്കര-സി.എസ്. സുജാത (സി.പി.എം)
4. കോട്ടയം-കെ. സുരേഷ് കുറുപ്പ് (സി.പി.എം)
5. ആലപ്പുഴ-ഡോ.കെ.എസ്.മനോജ് (സി.പി.എം)
6. എറണാകുളം- ഡോ.സെബാസ്റ്യന്‍ പോള്‍ (എല്‍ഡിഎഫ് - സ്വത.)
7. മുകുന്ദപുരം-ലോനപ്പന്‍നമ്പാടന്‍ (സി.പി.എം)
8. പാലക്കാട്-എന്‍.എന്‍. കൃഷ്ണദാസ് (സി.പി.എം.)
9. ഒറ്റപ്പാലം-എസ്. അജയകുമാര്‍-സി.പി.എം.
10. മഞ്ചേരി-ടി.കെ. ഹംസ (സി.പി.എം)
11. വടകര-അഡ്വ. പി. സതീദേവി (സി.പി.എം)
12. കണ്ണൂര്‍-എ.പി. അബ്ദുള്ളക്കുട്ടി (സി.പി.എം)
13. കാസര്‍കോട്-പി.കരുണാകരന്‍ (സി.പി. എം)
സി പി ഐ എം പി മാര്‍
1. തിരുവനന്തപുരം - പി.കെ. വാസുദേവന്‍ നായര്‍ (സി.പി.ഐ.)
2. അടൂര്‍ - ചെങ്ങറ സുരേന്ദ്രന്‍ (സി.പി.ഐ.)
3. തൃശ്ശൂര്‍-സി.കെ. ചന്ദ്രപ്പന്‍ (സി.പി.ഐ)
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
4. ഇടുക്കി- കെ.ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍-ജോസഫ്)
ജനതാദള്‍ സെക്യുലര്‍
കോഴിക്കോട്-എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍-സെക്ക്യുലര്‍)
ഐക്യമുന്നണി
പൊന്നാനി-ഇ.അഹമ്മദ്(മുസ്ലിംലീഗ്)
ദേശീയ ജനാധിപത്യ മുന്നണി
മൂവാറ്റുപുഴ-അഡ്വ. പി.സി.തോമസ് (എന്‍ഡിഎ)












Click it and Unblock the Notifications