Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരില്‍ പിള്ള ഫാക്ടര്‍?

അടൂര്‍: കൊടിക്കുന്നില്‍ സുരേഷ് തറപറ്റിയ അടൂരിലെ യുഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നില്‍ പിള്ള ഫാക്ടര്‍ ആണോ? കൊടിക്കുന്നില്‍ സുരേഷിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ തലയില്‍ കെട്ടിവയ്ക്കാനാവാത്ത സ്ഥിതിയിലാണ് എല്ലാ മണ്ഡലങ്ങളിലും പതനത്തിന്റെ ആഘാതം താങ്ങേണ്ടിവന്ന കോണ്‍ഗ്രസ്.

54,534 വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിനാണ് സിപിഐയിലെ ചെങ്ങറ സുരേന്ദ്രന്‍ വിജയിച്ചതെന്ന വസ്തുതയാണ് പിള്ളക്കു നേരെ നെറ്റി ചുളിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നത്. അതേ സമയം പിള്ളയുടെ പിന്തുണയുണ്ടായിട്ടും 1998ല്‍ കൊടിക്കുന്നില്‍ സുരേഷ് 17,005 വോട്ടുകള്‍ക്ക് ചെങ്ങറ സുരേന്ദ്രനോട് തോറ്റിട്ടുണ്ടെന്നത് മറ്റൊരു വസ്തുത.

ആഞ്ഞടിച്ച യുഡിഎഫ് വിരുദ്ധ തരംഗത്തില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളെല്ലാം കൈവിട്ട സാഹചര്യത്തില്‍ അടൂരിലെ തോല്‍വിക്ക് തിരഞ്ഞെടുപ്പിന് മുമ്പുള്ള പഴിക്ക് തുടര്‍ച്ചയായി പിള്ളയെ കുറ്റം പറയാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചേക്കാമെങ്കിലും അത് വിലപ്പോവാനിടയില്ല. മറ്റ് മണ്ഡലങ്ങളിലുണ്ടായ തോല്‍വിയുടെ ഭാരം കോണ്‍ഗ്രസിനെ ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അതെങ്ങനെ വിശദീകരിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതിനിടയില്‍ ഇനി പിള്ളയ്ക്ക് നേരെ തിരിഞ്ഞ് സ്ഥിതി ഇനിയും വഷളാക്കാന്‍ ഐക്യമുന്നണി നേതൃത്ത്വം ശ്രമിയ്ക്കില്ല.

തിരഞ്ഞെടുപ്പിന് മുമ്പ് അടൂരില്‍ യുഡിഎഫ് തോല്‍ക്കുകയാണെങ്കില്‍ പിള്ളയ്ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി താല്കാലിക പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞിരുന്നു. ഇത് ഇനി തങ്കച്ചന്‍ അപ്പാടെ വിഴുങ്ങാനാണ് സാദ്ധ്യത. എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, മന്ത്രി എം. വി. രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ എന്നിവരും പിള്ളക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പിള്ളയ്ക്കെതിരായ നീക്കം ശക്തമായി തുടരാനാവാന്‍ കോണ്‍ഗ്രസിനാവില്ല.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മാവേലിക്കര, മുകുന്ദപുരം, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റുവെന്നിരിക്കെ അടൂരിലെ തോല്‍വിക്ക് മാത്രം തന്നെ പഴി പറയുന്നതിന് ന്യായമില്ലെന്ന വാദം പിള്ളക്ക് ഉന്നയിക്കാം.

ഏതായാലും തിരഞ്ഞെടുപ്പിന് മുമ്പ് സൂചിപ്പിച്ചതു പോലെ പിള്ളയ്ക്കെതിരായ ഒരു നീക്കത്തിന് കോണ്‍ഗ്രസ് മുതിരാനിടയില്ല. കാരണം മറ്റ് മണ്ഡലങ്ങളിലെ തോല്‍വിയെ എങ്ങനെ വിശദീകരിക്കും എന്ന ചോദ്യമാണ് അവര്‍ക്ക് മുന്നില്‍. സ്വന്തം വസ്ത്രം തന്നെ നഷ്ടപ്പെട്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് എങ്ങനെ സഖ്യകക്ഷിയ്ക്ക് നേരെ വിരള്‍ ചൂണ്ടും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+