പുതിയ സഖ്യം ഉണ്ടാക്കാത്തതില്‍ ദുഖം: കരുണാകരന്‍
തിരുവനന്തപുരം: പുതിയ ഒരു സഖ്യവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച താന്‍ സര്‍ക്കാരിന്റെ ഭാവി ഓര്‍ത്താണ് വേണ്ടെന്ന് വച്ചത്. അതില്‍ ഇപ്പോള്‍ ദുഖമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലും മന്ത്രിസഭയിലും അഴിച്ചുപണി ആവശ്യമുണ്ട്. കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ താനും ആന്റണിയും യോജിച്ചാല്‍ മാത്രം ഐക്യം ഉണ്ടാകില്ല. പാര്‍ട്ടിയിലെ പ്രവര്‍ത്തകരും ഇതിനോട് യോജിയ്ക്കണം. പാര്‍ട്ടി വിട്ട് പോകാത്തത് കോണ്‍ഗ്രസിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. കരുണാകരന്‍ മേയ് 13 വ്യാഴാഴ്ച രാവിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.












Click it and Unblock the Notifications