Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎയ്ക്ക് ആദ്യജയത്തിന്റെ തിളക്കം

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനാവാത്ത ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ആദ്യമായി ദേശീയ ജനാധിപത്യ മുന്നണി (എന്‍ഡിഎ) ജയം നേടുന്ന രാഷ്ട്രീയസംഭവത്തിനും സാക്ഷ്യം വഹിച്ചു.

ഇരുമുന്നണികളെയും പിന്നിലാക്കി കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു കക്ഷി വിജയിക്കുക എന്ന അപൂര്‍വസംഭവമാണ് മൂവാറ്റുപുഴയില്‍ നടന്നത്. കേരള കോണ്‍ഗ്രസ് വിട്ട് ഐഎഫ്ഡിപിയുണ്ടാക്കി എന്‍ഡിഎയില്‍ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത പി. സി. തോമസ് 529 വോട്ടുകള്‍ക്ക് നേടിയ ജയത്തിന് കേരളത്തിന്റെ സവിശേഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി ജയിച്ച് ലോക്സഭയിലെത്തിയ പി. സി. തോമസ് കെ. എം. മാണിയുമായി കൊമ്പുകോര്‍ത്താണ് പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അന്ന് തുടങ്ങിയ മാണിയുമായുള്ള രാഷ്ട്രീയയുദ്ധത്തില്‍ നിര്‍ണായകമായ വിജയമാണ് മൂവാറ്റുപുഴയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ തോമസ് നേടിയത്.

മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നേടിയ ജയത്തിന് തോമസിനെ സംബന്ധിച്ചിടത്തോളം മാറ്റ് കൂടുതലാണ്. മാണി മകനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു ഇരുവരും ഇടയാനുള്ള ഒരു കാരണം. 1999 ലെ തിരഞ്ഞെടുപ്പില്‍ തന്നെ പി സി തോമസിനെ മാറ്റി ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണി ചില അണിയറ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലേ 2001 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണി നീക്കങ്ങള്‍ നടത്തി. ഇതാണ് മാണിയും തോമസും തമ്മില്‍ കൂടുതല്‍ അകലാന്‍ കാരണമായത്.

എംപിയെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും തോമസ് മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത ഇമേജിനൊപ്പം ആഞ്ഞടിച്ച യുഡിഎഫ് വിരുദ്ധ തരംഗവും അദ്ദേഹത്തിന് ഗുണം ചെയ്തു.

ഈ വിജയത്തിന് മൂവാറ്റുപുഴയിലെ ജനങ്ങള്‍ക്ക് നന്ദി പറയവേ തേമസ് ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. ഈ വിജയം കേരളത്തിലെ രാഷ്ട്രീയത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നതാണ് അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+