ജനവിധി മാനിച്ച് ആന്റണി രാജിവയ്ക്കണം
തിരുവനന്തപുരം: ഒറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിയ്ക്കാനാവാത്ത സാഹചര്യത്തില്‍ ജനവിധി മാനിച്ച് മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവയ്ക്കണമെന്ന് സി പി ഐ സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
കേരളത്തില്‍ ഐക്യമുന്നണി തരംഗമാണെന്ന് പറഞ്ഞാണ് നേതാക്കള്‍ നടന്നത്. എന്നാല്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. നിയമസഭയിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
രാജിവച്ചതിന് ശേഷം മാത്രമേ ഇനി എന്തെങ്കിലും ആലോചിയ്ക്കേണ്ട കാര്യമുള്ളു.












Click it and Unblock the Notifications