രാജശേഖര്‍ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഹൈദരാബാദ്: ഡോ. വൈ.എസ്. രാജശേഖര്‍ റെഡ്ഡി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗവര്‍ണര്‍ സുര്‍ജിത് സിഹ് ബര്‍ണാലയുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ലാല്‍ ബഹാദൂര്‍ സ്റേഡിയത്തില്‍ ഉച്ചയ്ക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് കാരണമായത് ഡോ.റെഡ്ഡിയുടെ പ്രവര്‍ത്തനമാണ്.
മേയ് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിഞ്ജ ചെയ്തത്. ചന്ദ്രബാബു നായിഡുവിന് ശേഷം 14ാം മുഖ്യമന്ത്രിയായാണ് രാജശേഖരറെഡ്ഡി അധികാരമേല്ക്കുന്നത്.












Click it and Unblock the Notifications