ജാനുവിന് മേല്‍വിലാസം നഷ്ടപ്പെട്ടു
ഇടുക്കി: ആദിവാസികള്‍ക്ക് കരുത്തുള്ള ഇടുക്കിയില്‍ മത്സരിച്ച ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനുവിന് ആകെ ലഭിച്ചത് 11,637 വോട്ടുകള്‍ മാത്രം.
ആദിവാസികളുടെ ഹൃദയഭൂമിയായ ഇടുക്കിയില്‍ താന്‍ 70,000 വോട്ടുകള്‍ നേടുമെന്ന് ജാനു അവകാശപ്പെട്ടിരുന്നു. ഇവിടെ ദളിത്-ആദിവാസി വോട്ടുകള്‍ രണ്ടു ലക്ഷത്തോളം വരും.
പക്ഷെ ദളിതരും ആദിവാസികളും ജാനുവിനെ തള്ളിക്കളഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ ജാനു ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്. പ്രധാനരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തള്ളിക്കളയാന്‍ പറ്റാത്ത ഒരു രാഷ്ട്രീയശക്തിയായി വളരുക എന്നതായിരുന്നു ജാനുവിന്റെ സ്വപ്നം. പക്ഷെ ദളിതരും ആദിവാസികളും ജാനുവിനെ കൈവിട്ടു.
രാഷ്ട്രീയ മഹാസഭ ഏഴിടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പക്ഷെ എല്ലായിടത്തും തീരെ ദുര്‍ബലമായിരുന്നു അവരുടെ പ്രകടനം.












Click it and Unblock the Notifications