Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്നും മന്ത്രിമാരുണ്ടാകും

ദില്ലി: പുതുതായി രൂപീകരിയ്ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും ചിലര്‍ മന്ത്രിമാരായേയ്ക്കും. മന്ത്രിമാരാക്കാന്‍ കഴിവുള്ളവരെക്കുറിച്ച് ദില്ലിയില്‍ സജീവചര്‍ച്ച നടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ചില പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടേയ്ക്കുമെന്നറിയുന്നു.

ലോക്സഭയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും ആരും എത്തിയിട്ടില്ല. മാവേലിക്കരയില്‍ രമേശ് ചെന്നിത്തലയും ആലപ്പുഴയില്‍ വി.എം. സുധീരനും ജയിച്ചിരുന്നെങ്കില്‍ സോണിയയ്ക്ക് വിശ്വാസമുള്ള ഇരുവര്‍ക്കും മന്ത്രിസ്ഥാനം ഉറപ്പായിരുന്നു. പക്ഷെ രമേശിനും സുധീരനും അടിതെറ്റി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളെയാണ് കോണ്‍ഗ്രസ് മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നത്.

ഇപ്പോള്‍ കെ. കരുണാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, തെന്നല എന്നിവരാണ് രാജ്യസഭാംഗങ്ങള്‍. ഇക്കൂട്ടത്തില്‍ വയലാര്‍ രവിയ്ക്ക് നറുക്കുവീണേയ്ക്കുമെന്ന് ഊഹമുണ്ട്. കാരണം സോണിയയ്ക്ക് ഏറെ താല്പര്യമുള്ള നേതാക്കളില്‍ ഒരാളാണ് വയലാര്‍ രവി. മഹാരാഷ്ട്രയിലും ആന്ധ്രയിലും ഗ്രൂപ്പ് വഴക്കും വിമത ശല്ല്യവും മൂര്‍ച്ഛിച്ചപ്പോള്‍ സോണിയ അവിടേയ്ക്ക് നിയോഗിച്ചത് വയലാര്‍ രവിയെയാണ്. ആ ദൗത്യം ഭംഗിയായി നിര്‍വഹിയ്ക്കുകയും ചെയ്തു രവി.

കേന്ദ്രത്തില്‍ കൂട്ടുമന്ത്രിസഭയുണ്ടാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള സഖ്യകക്ഷിനേതാക്കളില്‍ ചിലര്‍ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെട്ടേയ്ക്കും. ഇടതുപാര്‍ട്ടികളുമായി ചേര്‍ന്നാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ സിപിഐ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുമെന്നുറപ്പാണ്. അങ്ങിനെയെങ്കില്‍ പി.കെ. വാസുദേവന്‍നായര്‍ മന്ത്രിയായേയ്ക്കും. മുന്‍ കേരളാമുഖ്യമന്ത്രിയെന്ന നിലയിലും ദില്ലിയിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലും എന്തുകൊണ്ടും മന്ത്രിയാകാന്‍ യോഗ്യനാണ് പികെവി.

ജനതാദളും(എസ്) കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നേയ്ക്കാന്‍ സാധ്യതയുണ്ട്. എങ്കില്‍ കേരളത്തിലെ എം.പി. വീരേന്ദ്രകുമാറിന് മന്ത്രിസ്ഥാനം ലഭിച്ചേയ്ക്കും. മുന്‍പ് കേന്ദ്രമന്ത്രിയായിരുന്നതിന്റെ പരിചയസമ്പത്തും വീരേന്ദ്രകുമാറിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+