സാമ്പത്തികനയം കോണ്‍ഗ്രസ് മാറ്റണം: പികെവി
തിരുവനന്തപുരം: കോണ്‍ഗ്രസ് അവരുടെ സാമ്പത്തികനയം മാറ്റിയാല്‍ മാത്രമേ അവര്‍ക്ക് ഇടതുപാര്‍ട്ടികള്‍ പിന്തുണ നല്കൂവെന്ന് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ പി.കെ. വാസുദേവന്‍നായര്‍ പറഞ്ഞു.
മെയ് 14 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിച്ചിരിയ്ക്കുകയാണെന്നും പികെവി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പിന്തുണ ഇക്കുറി നിര്‍ണ്ണായകമാണ്. മന്‍മോഹന്‍സിംഗ് മാതൃകയിലുള്ള സാമ്പത്തികനയങ്ങള്‍ പിന്തുടരാന്‍ ഇടതുപക്ഷം അനുവദിയ്ക്കില്ല. ഒരു പൊതുമിനിമം പരിപാടി ആവശ്യമാണ്. ഇടതുപക്ഷം കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ചിരുന്നത് സാമ്പത്തിക നയങ്ങളുടെ പേരിലാണ്. തിരുവനന്തപുരത്ത് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തിയത് അപകടസൂചനയാണെന്നും പി.കെ.വി. പറഞ്ഞു.












Click it and Unblock the Notifications