കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സോണിയയെ അഭിനന്ദിച്ചു

  • By Staff
Google Oneindia Malayalam News

ദുബായ്: യുഎഇ പ്രസിഡന്റ് ഷേഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ അഭിനന്ദിച്ചു.

പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ഇന്ത്യയെ പുതിയ ഒരു യുഗത്തിലേക്ക് നയിയ്ക്കാന്‍ തയ്യാറെടുക്കുന്ന സോണിയയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതായി അദ്ദേഹം അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയിലേയും യുഎഇയിലേയും ജനങ്ങളുടെ ഉത്തമതാല്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യുഎഇ വൈസ് പ്രസിഡന്റ് ഷേഖ് മക്തൂം ബിന്‍ റഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷേഖ് ഖാലിഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരും സോണിയയെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X