ഇന്ത്യാബന്ധത്തില്‍ മാറ്റമില്ല: യുഎസ്
വാഷിംഗ്ടണ്‍: സര്‍ക്കാര്‍ മാറിയതുകൊണ്ട് ഇന്ത്യയുമായി തുടരുന്ന ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് യുഎസ്.
ബുഷ് ഭരണകൂടത്തിന് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഇനി സര്‍ക്കാര്‍ മാറുന്നതുകൊണ്ടൊന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും യുഎസ് ആഭ്യന്തര വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.
തന്റെ പരാജയം അംഗീകരിച്ച വാജ്പേയിയെ ബൗച്ചര്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വേരുകള്‍ എത്ര ഉറപ്പുള്ളതും ആഴത്തിലുള്ളതും ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.- റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.
ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് യുഎസിനുള്ളത്. പുതിയ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനുള്ള അവസരം കാത്തിരിയ്ക്കുകയാണ്. പാകിസ്ഥാനുമായുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കാന്‍ പുതിയ സര്‍ക്കാരിനെയും പ്രോത്സാഹിപ്പിയ്ക്കുമെന്നും ബൗച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications