Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പ്രധാനമന്ത്രിയാവുന്നത് നിര്‍ഭാഗ്യകരം: ബി ജെ പി

ദില്ലി: സോണിയ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ താല്പര്യമുള്ള വിഷയങ്ങള്‍ ബി.ജെ.പി. സൂഷ്മമായി നിരീക്ഷിയ്ക്കും.

കോണ്‍ഗ്രസുകാര്‍ക്ക് ആരെ വേണമെങ്കിലും അവരുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. പക്ഷേ പ്രധാനമന്ത്രിയാവാനായി ഇന്ത്യയിലെ 100 കോടി ആളുകളില്‍ നിന്ന് ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് നിര്‍ഭാഗ്യകരമാണ്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിയും വക്താവുമായ മുക്താര്‍ അബാസ് നഖ്വിയാണ് പാര്‍ട്ടിയുടെ ഈ അഭിപ്രായം വ്യക്തമാക്കിയത്.

ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതി എന്നത് ശരിയാണ്. പക്ഷേ ഉയര്‍ന്ന ഭരണഘടനാ സ്ഥാനങ്ങള്‍ ഒരിയ്ക്കലും വിദേശത്ത് ജനിച്ചവര്‍ കൈയാളരുതെന്ന് തന്നെയാണ് പാര്‍ട്ടിയുടെ ഇപ്പോഴും ഉള്ള അഭിപ്രായമെന്നും നഖ്വി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+