Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ: ചേരേണ്ടെന്ന് കേരളം, ബംഗാള്‍

ദില്ലി: കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പങ്കാളിയാവേണ്ടെന്ന് കേരളത്തിലെയും ബംഗാളിലെയും സിപിഎം നേതാക്കള്‍. മെയ് 15 ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ സിപിഎം പൊളിറ്റ് ബ്യൂറോയോഗത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയത്.

കേരളത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നതിനെ കേരളത്തിലെയും ബംഗാളിലെയും സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. പകരം സോണിയാഗാന്ധിയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്കിയാല്‍ മതിയെന്ന് ഇവര്‍ പറയുന്നു.

അതേ സമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സിപിഎം പങ്കാളിയാകണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ മന്ത്രിസഭയില്‍ പങ്കാളിയാവേണ്ടെന്ന കേരളത്തിലെയും ബംഗാളിലെയും നേതാക്കളുടെ അഭിപ്രായത്തോട് മറ്റൊരു മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ടിന് യോജിപ്പാണ്.

കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പങ്കാളിയായാല്‍ കേരളത്തിലും ബംഗാളിലും മുഖം നഷ്ടപ്പെടുമെന്ന പേടിയാണ് കേരളത്തിലെയും ബംഗാളിലെയും നേതാക്കള്‍ക്ക്. കാരണം ഈ രണ്ട് സംസ്ഥാനങ്ങളിലും സിപിഎമ്മിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാല്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടി തകരുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആത്മഹത്യാപരമായ ഈ നടപടി വേണ്ടെന്നാണ് ബംഗാളിലെയും കേരളത്തിലെയും സിപിഎം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമ്പോള്‍ എങ്ങിനെ കേന്ദ്രത്തില്‍ അവരുമായി കൂട്ടുചേരുമെന്നാണ് കേരളത്തിലെ ഒരു മുതിര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ചോദിയ്ക്കുന്നത്.

എന്നാല്‍ സോണിയയുടെ മന്ത്രിസഭയില്‍ ചേരാന്‍ ഇടതുപാര്‍ട്ടികളെ മുന്‍ പ്രധാനമന്ത്രി വി.പി. സിംഗ് നിര്‍ബന്ധിയ്ക്കുന്നുണ്ട്. പണ്ട് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്തതുപോലെ ഇക്കുറിയും സിപിഎം ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിക്കരുതെന്നും വി.പി. സിംഗ് താക്കീത് നല്കുന്നു.

പൊളിറ്റ് ബ്യൂറോ യോഗവും കേന്ദ്രകമ്മിറ്റി യോഗവും കഴിഞ്ഞ ശേഷമേ സിപിഎം ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിയ്ക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+