സിപിഎം പൊളിറ്റ്ബ്യൂറോ യോഗം തുടങ്ങി
ദില്ലി: കോണ്‍ഗ്രസ് സര്‍ക്കാരില്‍ ചേരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നു. മെയ് 15 ശനിയാഴ്ച രാവിലെയാണ് ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയത്.
ഈ യോഗം മെയ് 16 ഞായറാഴ്ചയും തുടരും. കേരളത്തില്‍ നിന്നും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ജ്യോതിബസുവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊളിറ്റ് ബ്യൂറോ യോഗം കൈക്കൊള്ളുന്ന തീരുമാനം പിന്നീട് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും. അതിന്ശേഷം മെയ് 17 തിങ്കളാഴ്ചയോടെ മാത്രമേ സിപിഎം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച അവരുടെ അന്തിമതീരുമാനം അറിയിക്കൂ.












Click it and Unblock the Notifications