സര്‍ക്കാരില്‍ ചേരുന്ന കാര്യം ഡിഎംകെ ഇന്ന് തീരുമാനിയ്ക്കും
ചെന്നൈ: കേന്ദ്ര സര്‍ക്കാരില്‍ ചേരുന്ന കാര്യം തീരുമാനിയ്ക്കാനായി ദ്രാവിഡ മുന്നേറ്റ കഴകം മേയ് 15 ശനിയാഴ്ച വൈകീട്ട് യോഗം ചേരുന്നു.
ഡി എം കെയുടെ നിര്‍വാഹക സമിതി യോഗമാണ് ശനിയാഴ്ച വൈകീട്ട് ചെരുന്നത്. സോണിയാ ഗാന്ധിയെ കാണാനായി കരുണാനിധി ഞായറാഴ്ച ദില്ലിയിലേയ്ക്ക് പോകുന്നുണ്ട്. സര്‍ക്കാരില്‍ ചേരാന്‍ തീരുമാനിച്ചാല്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മകന്‍ ദയാനിധി മാരനായിരിയ്ക്കും സാദ്ധ്യത.
പട്ടാളി മക്കള്‍ കക്ഷി സര്‍ക്കാരില്‍ ചേരണമോയെന്ന കാര്യം പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനിയ്ക്കുമെന്ന് നേതാവ് ഡോ. എസ് രാംദാസ് വ്യക്തമാക്കി.
ഡിഎംകെയുടെ ഘടക കക്ഷിയായ എം ഡി എം കെ സര്‍ക്കാരില്‍ ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications