കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണക്കമ്പനികള്‍ സ്വകാര്യവല്ക്കരിക്കില്ല്ല: മന്‍മോഹന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ സ്വകാര്യവല്ക്കരിയ്ക്കുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിംഗ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചാലും അവ സ്വകാര്യവല്ക്കരിക്കുന്ന പ്രശ്നമില്ല. ഓഹരിവിറ്റഴിയ്ക്കുന്നതും സ്വകാര്യവല്ക്കരണവും രണ്ട് കാര്യങ്ങളാണ്. ഇവ രണ്ടും വേര്‍തിരിച്ച് കാണണം. - മന്‍മോഹന്‍സിംഗ് പറഞ്ഞു.

മെയ് 15 ശനിയാഴ്ച സോണിയാഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്.

എണ്ണക്കമ്പനികളിലെ 51 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വരെ വിറ്റഴിച്ചേയ്ക്കാന്‍ സാധ്യതയുണ്ട്. പക്ഷെ ഈ കമ്പനികള്‍ തന്ത്രപ്രാധാന്യമുള്ളവയായതിനാല്‍ സ്വകാര്യവല്ക്കരിക്കില്ല. മാത്രമല്ല ലാഭത്തിലുള്ള പൊതുമേഖലാകമ്പനികള്‍ വിറ്റുതുലയ്ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നില്ല. - മന്‍മോഹന്‍ സിംഗ് പറഞ്ഞു.

രാജ്യത്തെ കൂടുതല്‍ വളര്‍ച്ചയിലേക്കും അഭ ിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ സാമ്പത്തികനയം. സാമ്പത്തിക പരിഷ്കാരനടപടികള്‍ രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് നടപ്പാക്കുക. - മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X