Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പ്രധാനമന്ത്രിയാകും

ദില്ലി: സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പട്ടതോടെ പ്രധാനമന്ത്രിയാകുമെന്ന കാര്യം ഉറപ്പായി.

മെയ് 15 ശനിയാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ് സോണിയയുടെ പേര് നേതൃസ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. ഇതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് യോഗത്തിന്റെ അധ്യക്ഷനായ മന്‍മോഹന്‍സിംഗ് സോണിയയെ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിയ്ക്കുകയായിരുന്നു.

പുതുതായി രൂപീകരിയ്ക്കാന്‍ പോകുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഘടകക്ഷികളായ സിപിഎം, സിപിഐ, എന്‍സിപി, സമാജ്വാദി പാര്‍ട്ടി എന്നിവര്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ അനുകൂലിയ്ക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതോടെ സോണിയ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.

സോണിയയെ നേതാവായി തിരഞ്ഞെടുത്തു
മെയ് 15, 2004
സമയം12:31 പിഎം

ദില്ലി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം സോണിയാഗാന്ധിയെ നേതാവായി തിരഞ്ഞടുത്തു. ഇതോടെ സോണിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് യോഗം തുടങ്ങി
മെയ് 15, 2004
സമയം 12:17 പിഎം

ദില്ലി: കോണ്‍ഗ്രസ് നേതാവിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തുടങ്ങി. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ എഐസിസി അധ്യക്ഷ സോണിയ അധ്യക്ഷത വഹിയ്ക്കുന്നത്. കോണ്‍ഗ്രസ് യോഗം ഇന്ന്
മെയ് 15, 2004

ദില്ലി: നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം മെയ് 15 ശനിയാഴ്ച നടക്കും. മിക്കവാറും സോണിയാഗാന്ധിയെ തന്നെയാണ് നേതാവായി തിരഞ്ഞെടുക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 145 കോണ്‍ഗ്രസ് എംപിമാരാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഈ യോഗം വെറുമൊരു ചടങ്ങ് നിര്‍വഹിയ്ക്കല്‍ മാത്രമാണെന്നും സോണിയ തന്നെയായിരിയ്ക്കും പ്രധാനമന്ത്രിയാവുകയെന്നും എഐസിസി പ്രതിനിധി അംബികാ സോണി നേരത്തെ വാര്‍ത്താലേഖകരോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുപക്ഷ യോഗവും സോണിയയെ നേതാവാക്കുന്നതിനോട് അനുകൂല അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരും. ഇതിന് ശേഷം മന്ത്രിമാരെയും വകുപ്പുകളെയും സംബന്ധിച്ച് തീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+