കര്‍ഷകരെ സംരക്ഷിയ്ക്കും: സോണിയ
ദില്ലി: പുതുതായി രൂപം കൊള്ളുന്ന സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം മെയ് 15 ശനിയാഴ്ച സംസാരിക്കുകയായിരുന്നു സോണിയ.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ രൂപീകരിയ്ക്കുമെന്നും സോണിയ പറഞ്ഞു. ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും സോണിയ പറഞ്ഞു.
സര്‍ക്കാര്‍ ഘടകകക്ഷികളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിയ്ക്കും. ഇക്കാര്യത്തില്‍ പരമാവധി അഭിപ്രായഭിന്നതയില്ലാതെ നോക്കുമെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications